'Rich Site Summary' അല്ലെങ്കില്‍ 'Really Simple Syndication' എന്നതിന്റെ ചുരുക്കെഴുത്താണ് RSS . വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ നിന്ന് ഉള്ളടക്കം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയാണിത്. ഇന്റര്‍നെറ്റില്‍ വാര്‍ത്തകളും മറ്റും സ്ഥിരമായി വായിക്കുന്നവര്‍ക്ക് RSS വളരെ സഹായകരമായ സംവിധാനമാണ്. നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്തകള്‍ നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലേയ്‌ക്ക് നേരിട്ടു വരുന്നതിനാല്‍ സമയവും ബാന്‍ഡ്‌വിഡ്‌ത്തും ലാഭിക്കാം. വാര്‍ത്തയുടെ തലക്കെട്ടോ, ചെറു വിവരണമോ മാത്രമാണ് RSS ഫീഡുകളിലുള്ളത് എന്നതിനാല്‍ XML സാങ്കേതികവിദ്യ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണില്‍ പോലും ഇത് വളരെ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്‌ത് വായിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കിട്ടുന്ന RSS ഫീഡുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ബ്ലോഗുകളിലോ സൈറ്റുകളിലോ മെയിലുകളിലോ കാണിക്കാവുന്നതാണ്
ഉദാഹരണമായി നിങ്ങള്‍ മെയില്‍ ചെക്ക് ചെയ്യുവാന്‍ വേണ്ടി ലോഗ്‌ഇന്‍ ചെയ്യുമ്പോള്‍ തന്നെ
JustForUU സൈറ്റില്‍ നിന്നുള്ള പുതിയ post തലക്കെട്ടുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. കൂടുതല്‍ വായനക്ക് ആ തലക്കെട്ടില്‍ ക്ലിക്ക് ചെയ്‌താല്‍
JustForuu സൈറ്റില്‍ പോയി ആ വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ കഴിയും.
JustForUU RssFeed ഇതാണു :
http://www.justforuu.co.nr/atom.xml
No comments:
Post a Comment