"എന്നെങ്കിലും കാണണം എന്ന് തോന്നിയിരുന്നോ"?
അവന്റെ ചോദ്യം അവളെ അത്ബുധപെടുത്തി.
തോന്നിയിരുന്നോ? അറിയില്ല. എവിടെയോ ഒരു ശൂന്യതയില്‍ ഒന്ന് കാണുവാന്‍ കൊതിച്ചിരുന്നോ? അതും അറിയില്ല.
അവന്റെ സാമിപ്യം ഞാന്‍ കൊതിച്ചിരുന്നു എന്നത് സത്യം പക്ഷെ അത് വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്. അവന്‍ ആരോടും ഒന്നും പറയാതെ എന്റേത് മാത്രമായിരുന്നപ്പോള്‍. എന്നാല്‍ ഇന്നതല്ല, കാലം മായ്ച്ചു കളഞ്ഞ ആ ഓര്‍മകളില്‍ ഇന്നവന്‍ വെറും ഒരു കരി മൂടിയ കനലാണ്. ഒരിക്കലും ആരും അത് ഊതി കത്തിക്കുന്നില്ല, എന്റെ സ്വപ്നങ്ങളെ അവന്‍ ശ്വാസം മുട്ടിക്കുന്നില്ല. എന്റെ ജീവന്റെ സ്പന്ദനങ്ങള്‍ ഇന്നാരോക്കെയോ ആണ്. എന്റെ കര്‍തവ്യങ്ങള്‍ അവനെ പ്രിത്വിയുടെ ഒരു കോണില്‍ തളചിട്ടിരുക്കുന്നു. അവന്റെ രോദനങ്ങള്‍ എനിക്ക് കേള്‍ക്കണ്ട, അവന്‍ എന്റെ ആരും അല്ല.
എവിടെയും എന്നും ഒരു സാന്ത്വനം ആയിരുന്നു അവന്‍. എന്റെ ജീവനിലെ ഏകാന്ത നിമിഷങ്ങള്‍ അവന്റെ തമാശകളാല്‍ മുഖരിതമായിരുന്നു. ഏദന്‍ തോട്ടതിലെനിക്കായ് ഓരോ വിരുന്നു വരുന്നുടെനഗിലും അവന്റെ സാമിപ്യം ഞാന്‍ കാംഷിച്ചിരുന്നു. ആരായിരുന്നു അവന്‍ എനിക്ക്?
സുഹൃത്തോ? കാമുകനോ? വിധൂഷകണോ? കൊമാളിയോ അറിയില്ല.. ഒന്നറിയാം അവനില്‍ ഞാന്‍ എന്റെ ദുഖത്തെ കണ്ടിരുന്നു, എന്റെ സന്തോഷത്തിനെ പുല്കിയിരുന്നു.
മൊബൈലിലെ ചില്ലിട്ട അക്ഷരങ്ങളില്‍ ആ വാക്കുകള്‍ കുത്തി നിറക്കുമ്പോള്‍ അവളുടെ ഹൃദയത്തിന്റെ ഒരു കോണില്‍ ദുഃഖം തളം കെട്ടിയിരുന്നു.
"ഇല്ല, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഒരിക്കല്‍ പോലും നിന്നെ കാണരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു "
ആയിരുന്നോ? എന്റെ പ്രാണനുമായ്‍ സഞ്ചരിക്കുമ്പോഴും എവിടെയോ ഞാന്‍ അവനെ തേടിയിരുന്നു, ഒരിക്കല്‍ അവനെ കണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. അന്ന് അവസാനമായി കാണുമ്പോള്‍, അവന്റെ സിരകളില്‍ എന്നെ അലിയിക്കുംപോള്‍ ആരെയോ തോല്പിക്കുന്ന വാശി ആയിരുന്നു എനിക്ക്. എന്നും ജയിക്കാന്‍ മാത്രം ഞാന്‍ ആഗ്രഹിച്ചിരുന്നു.എന്റെ എന്ന് കരുതിയത് എന്നേക്കാള്‍ മുന്‍പേ തട്ടിയെടുക്കും എന്ന ചിന്ത പോലും എന്നെ ഭ്രാന്തി ആക്കിയിരുന്നു. അവന്‍ എന്റെ മുന്നില്‍ നിരത്തിയ തത്ത്വ ചിന്തകള്‍ ഒന്നും എന്നെ പിന്തിരിപിച്ചില്ല. അവന്റെ നിശ്വാസത്തില്‍ എന്നെ അടിയറവു പറയുമ്പോള്‍ ആരോടോ ഉള്ള വിദ്വേഷം തീര്‍ത്ത സമാധാനത്തില്‍ ആയിരുന്നു.
പിന്നെ, മേഖമല്‍ഹാറിലെ നായിക നായകനെ പോലെ ജീവിതത്തിന്റെ ഏതോ ഒരു കോണില്‍ ആ കടല്‍ തീരത്ത് നാം കാണും എന്ന് പറഞ്ഞു പിരിയുമ്പോള്‍ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല എന്റെ ജീവിതത്തിലെ ഒരു മുള്ളായ് അവന്‍ വീണ്ടും വരും എന്ന്.
No comments:
Post a Comment