എഴുത്ത് എന്നും എനിക്കൊരു ഹരമായിരുന്നു
അന്നവര്‍ പൈങ്കിളി എന്ന് വിളിച്ചു കളിയാക്കി
പിന്നെയവര്‍ സാഹിത്യ ബോധം തീരെ ഇല്ല എന്നും പറഞ്ഞു
എനിക്കന്നു ആകാശത്തിന്‍റെ താഴെ എന്തിനെ കുറിച്ചും
എഴുതാമായിരുന്നു
പ്രകൃതി, പ്രേമം, കരച്ചില്‍, കാമം, ദുഃഖം, ദയ,
തുടങ്ങി എന്തിനെ കുറിച്ചും
എന്നാല്‍ ഇന്ന് സകലതും മാറി,
മരുഭുമിയില്‍ നനുത്ത ഉറവിടം തേടി നടക്കുന്ന ഒരു
സഞ്ചാരിയെ പോലെ
പേനയും, പുസ്തകവുമായി ദിവസങ്ങള്‍ അലഞ്ഞു.
എന്‍റെ ചിന്തകള്‍ക്ക് ആരോ കൂച്ചു വിലങ്ങിട്ട പോലെ
ഒരുപക്ഷെ മുന്നില്‍ ഒരു ജീവിതം കത്തിയമര്‍ന്നത്
കൊണ്ടാകാം,
അല്ലെങ്കില്‍ പരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങേണ്ടി
വന്നതു കൊണ്ടുമാകാം
എഴുത്ത് എനിക്കിന്നു തീര്‍ത്തും അന്യമായിരിക്കുന്നു.
ജീവിതം ലക്ഷ്യമില്ലാതെ ചലിച്ചു കൊണ്ടേ ഇരുന്നു
വിജയവും പരാജയവും ഒന്നും അതിനെ ബാധിക്കാതെ ആയി
മനുഷ്യന്‍ എങ്ങനെയാണു മരണത്തെ വരിക്കുന്നത് എന്ന് ഞാന്‍ ഭീതിയോടെ ഓര്‍ത്തു.
അത് മാത്രമാണ് മുന്നിലെ ഏക വഴി എന്ന് തോന്നിപോയ നിമിഷങ്ങള്‍,
പക്ഷെ എന്നെ വിശ്വസിച്ച ജീവിതങ്ങളെ ഞാന്‍ ഓര്‍ത്തു.
മനസിന്നെ തളയ്ക്കാന്‍ ഞാന്‍ ആശ്രയിച്ചിരുന്ന
മരുന്നുകളെ
ഞാന്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു
പിന്നെയവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു
തീര്‍ത്തും വിജനമായ എന്‍റെ വഴിത്താരയില്‍ ഒരു
ആശ്വാസമായി
ഇന്ന് ഞാന്‍ ശരിക്കും ഭാഗ്യവാന്‍ എന്ന് വെറുതെ
എങ്കിലും ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു
ഉറക്കത്തിലെവിടെയോ
ഇന്ന് ഞാന്‍ ഒരു പിന്ചോമനയുടെ ചിരി കേള്‍ക്കുന്ന പോലെ
ദുഖത്തിന്‍റെ അഴിയില്‍ മുങ്ങി പോകുമെന്ന് തോന്നുപോള്‍
ആശ്വാസത്തിന്‍റെ വഞ്ചിയുമായി അവള്‍ എന്നും എത്തുന്നത്
പോലെ
ജീവിതം തിരിച്ചു പിടിക്കാനുള്ള ഇ തത്രപ്പാടില്‍
പേനയും പുസ്തകവുമായി ഞാന്‍ വീണ്ടും തുടങ്ങുന്നു
അനുഗ്രഹിക്കും, ആശീര്‍വധിക്കും എന്ന പ്രതീക്ഷയോടെ
No comments:
Post a Comment