വരുന്നൊരാ വസന്തം
ഒരു പാഴ്മുളം തണ്ടിന്‍
ഈണത്തില്‍ ഞാന്‍ എന്‍
ഹൃദയ രാഗം മൂളിടവേ
വരുമേതോ സൌഹാദ്ര സ്വപ്‌നങ്ങള്‍
ഇന്നെന്‍
കരളിനു കുളിര്‍മഴ ആയിടവേ
കരളിനു കുളിര്‍മഴ ആയിടവേ
എവിടെ എന്‍ സൗരഭ സ്വപ്ന
പ്രപഞ്ചമേ
നിന്‍ കാലൊച്ചക്കായി ഞാന്‍ കാതോര്‍ക്കുന്നു
കണ്ണുകള്‍ പൂട്ടി നിന്‍
കിളി കൊഞ്ചല്‍ ഞാന്‍
എന്നും മനസ്സില്‍
കോറിയിട്ടു
എന്നും മനസ്സില്‍
കോറിയിട്ടു
നിന്‍ കാലിടറിയാല്‍, നിന്‍
സ്വരം മാറിയാല്‍
പൊന്നേ എന്‍ ഹൃതിടം മിടിപ്പ്
നിര്‍ത്തും
നീയെന്‍ വസന്തമായ് ചാരത്തു
പുല്‍കുമാ
നാളും പ്രതീക്ഷിച്ചു,
കാത്തിരിപ്പു
നാളും പ്രതീക്ഷിച്ചു,
കാത്തിരിപ്പു
മനസ്സില്‍ കത്തും ചിതാഗ്നിയില്‍
നീയൊരു
മഴയായ് പൊഴിഞ്ഞു വീണത്
പോല്‍
പുഴുവായിരുന്നോരീ പാമര
ദേഹിയെ
ശലഭമായ് മാറ്റി നിന്‍ മൃദു
സ്പര്‍ശം
ശലഭമായ് മാറ്റി നിന്‍ മൃദു
സ്പര്‍ശം
പടവെട്ടും ഞാന്‍, നിനക്കായ്
ഇ അവനിയില്‍
പുതിയൊരു ലോകം ഞാന്‍
ഒരുക്കി നിര്‍ത്തും
വിളംഭം അരുതേ, എന്നോമനെ
നിന്‍
കരാംഗുലി ഞാന്‍ ഒന്ന് സ്പര്‍ശിക്കട്ടേ
കരാംഗുലി ഞാന്‍ ഒന്ന് സ്പര്‍ശിക്കട്ടേ