Monday, September 17, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

ജീവിതത്തില്‍ എവിടെയോ .. In the way of life

This post is retained due to Jabir's Request .. Thanx a lot..

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഞാന്‍ ഒരു വലിയ ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുകായിയരുന്നു. അച്ഛന്‌ തീരെ സുഖമില്ല. ഡോക്ടര്‍ എഴുതി തന്ന മരുന്നു വാങ്ങാന്‍ ആ ആശുപത്രിയുടെ തന്നെ മരുന്നു വില്പന ശാലയുടെ മുന്നിലെ നീണ്ട നിരയില്‍ അക്ഷമനായി നിന്നൂ

എന്റെ ചിന്തകളേ എന്തൊക്കെയോ വേട്ടയാടി കൊണ്ടിരുന്നു.. എങ്ങും തിരക്ക്‌ തന്നെ.എന്തു കൊണ്ടോ ആ ആശുപത്രിയുടെ ചുറ്റുപാടു എനിക്കത്ര ഇഷ്ടപെട്റില്ല. ഒരു പക്ഷേ മുന്‍പ്‌ company ചിലവില്‍ ഒരു സ്വകാര്യ multispeciality ആശുപത്രിയില്‍ കിടന്നത്‌ കൊണ്ടാകാം. അച്ഛന്‌ സര്‍ക്കാര്‍ കാശ് കൊടുക്കുന്നത്‌ കൊണ്ട്‌ അവിടെ കിടന്നെ പറ്റു ..


ഇനിയും എന്റെ ഊഴം എത്തിയില്ല. എനിക്ക്‌ ദേഷ്യം വന്നു തുടങ്ങിയിരുന്നു. അവിടെ ഒരു സ്ത്രീ കയ്യില്‍ ഒരു പേപ്പറുമായി ചിലരെ സമീപിക്കുണ്ടായിരുന്നു. എന്റെ മരുന്നു കിട്ടി. ഹോ ഭാഗ്യം. ഒന്നു കിട്ടിയല്ലോ. പെട്ടന്നു അച്ഛന്‍ കിടക്കുന്ന മുറിയില്‍ ഏത്തണം.

ഞാന്‍ നടക്കാന്‍ തുടങ്ങി. പെട്ടന്നു ആരോ വിളിച്ച പോലെ. തോന്നിയതാണോ? അല്ല .. ആരോ വിളിച്ചു. "മോനേ.."ഞാന്‍ തിരിഞ്ഞു നോക്കി.

"ഞാന്‍ എല്ലാരോടും ചോദിച്ചു, ആരും സഹായിക്കാന്‍ തയാറല്ല. ഈ മരുന്ന് അത്യാവശ്യമായി വാങ്ങണം. ഒന്നു സഹായിക്കുമോ".. ആ പേപ്പറുമായി നിന്ന സ്ത്രീ ആയിരുന്നു അതു. ഇതെത്ര കണ്ടിരിക്കുന്നു. ഞാന്‍ ഓര്‍ത്തു. കാലേജ് ഇല്‍ പോകുന്ന സമയത്ത്‌ ബസ് സ്റ്റാന്‍ഡില്‍ സ്ഥിരമായി കാണാം ഈ ഏര്‍പ്പാട്‌. ഞാന്‍ ശ്ര ധക്കാതെ നടക്കാന്‍ തുടങ്ങി.

"മോനേ ഒരു മാര്‍ഗവും ഇല്ലാഞ്ഞിട്ടാ, അല്ലെങ്കില്‍ അദ്ദേഹം...പകരം ഞാന്‍ എന്തു വേണമെങ്കിലും ചെയ്യാം.. ". അവരുടെ കണ്ണുകള്‍ നിറഞ്ഞ്‌ ഒഴുകുന്നുണ്ടായിരുന്നു.

ഞാന്‍ ഞെട്ടി തെറിച്ചു പോയി.സഹതാപ്ഥെകാള് ഏറെ എനിക്ക്‌ എന്തോ ഒരു പേടിയാണ് ഉണ്ടായത്‌. അവര്‍ എന്തിനാ അങ്ങനെ എന്നോട്‌ പറഞ്ഞത്? ഞാന്‍ പറഞ്ഞു, "നോക്കൂ എന്റെ കയ്യില്‍ അത്രക്കുള്ള കാശ് ഉണ്ടാവുമെന്ന് തോന്നുനില്ല. ഞാന്‍ എന്താ ചെയ്കാ?" .

"എന്റെ കയ്യില്‍ കുറച്ച്‌ കാശുന്ട്.. ബാക്കി.."

എന്നെ പറ്റി ക്കുകയണോ? എനിക്കൊരു സംശയം.ഹോ doctor എന്നെ പ്രതീക്ഷികുണ്നുതകാം. എനിക്ക്‌ അച്ഛനെ ഓര്‍മ വന്നു. പാവം അച്ഛന്‌ സുഖമില്ലാഞ്ഞിട്ട്‌ എനിക്കെത്ര ദുഖമാണ്‌ ഉണ്ടായത്‌... സഹായിക്കാം.

"ആ കാശ് ഇങ്ങു തരൂ.. ഞാന്‍ വാങ്ങി തരാം". മരുന്നു വാങ്ങി കൊടുത്തു വേഗം നടന്നു.തിരിക്കെ നടക്കുമ്പോള്‍ അവരുടെ കരഞ്ഞു തളര്‍ന്ന മുഖം ഓര്‍മയില്‍ തന്നെ നില്കുന്നുണ്ടായിരുന്നു.

ഈയിടൈക്ക്‌ ഒരു സുഹൃത്തിനെ കാണാന്‍ പോയിരുന്നു. അവന്‍ വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ എന്നോട്‌ അവന്റെ സഹവാസിയ്‌ കുറിച്ചു പറഞ്ഞു. അവനെ കാണാന്‍ ഒരു പെണ്‍കുട്ടി വന്നിരുന്നു അത്രേ. അവള്‍ എന്റെ സുഹൃത്തിനെ കണ്ടതും ഞെട്ടി പോയി, അവള്‍ അവന്റെ നാട്ടുകാരി ആണ്. നീ എന്താ ഇങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം കിട്ടി..

"അതു pocket money ഒന്നിനും തികയില്ല. എല്ലാ friendസും ഇതൊക്കെയാ ചെയ്യണേ.. ബാക്കി യുള്ലവരെ പോലെ ജീവിക്കാണ്റെ"?

പെട്ടന്നു എനിക്കാ മുഖം ഓര്‍മ വന്നു. ആ ആശുപത്രിക്ക് മുന്നിലെ കരഞ്ഞു തളര്‍ന്ന ആ മുഖം...

2 comments:

Anonymous said...

Dear.....

I read "in the way of life". I have heard of similiar incidents from many of my friends and experienced some personally, in a slightly other manner. please dont delete this post s it sure makes one to deveate from a rotine "Chinta".....

Yours,
Mohammed Jabir
jabirshareef@yahoo.com

Dhanesh Nair said...

Thanx Jabir, I will retain the post