Monday, October 22, 2007

The Blog is now moved to DhaneshNair.com
Visit the new site for latest updates

അങ്ങു ദൂരെ [Angu Doore]

Malayalam:

ആ കുഞ്ഞു കൈകള്‍ പുസ്തകത്താളില്‍ മുറുകെ പിടിച്ചു. എന്തോ നഷ്ടപെടാന്‍ പോകുന്ന വേധന ആ മുഖത്ത്‌ നിഴലിക്കുന്നുണ്ടായിരുന്നു. അമ്മക്ക് ഇനി എന്നെ നോക്കാനാവില്ല. അവള്‍ ഓര്‍ത്തു. കുട്ടികാലത്ത് അമ്മയോടും അച്ഛണോടും ഒപ്പം ഉത്സവത്തിന്‌ പോയത്‌ അവള്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിലത്തുരച്ച് വിടുമ്പോള്‍ ചീറി പായുന്ന കാറും, ബളൂനും, ഹോ എത്ര എത്ര കളിപ്പാട്ടങ്ങള അച്ഛന്‍ വാങ്ങി തന്നത്‌. അവളുടെ കണ്ണുകള്‍ നിറഞ്ഞോഴുകി.


Image Courtesy : I StockPhoto.com
ഗോപു മാമന്‍ അമ്മയോട് പറയുന്നത്‌ അവള്‍ കേട്ടിരുന്നു. ഏതോ ഒരു വലിയ വീടിലാത്രേ ഇനി നില്‍ക്കേണ്ടത്. അവിടെ ഒരു കുഞ്ഞു വാവയെ കളിപ്പിച്ചാല്‍ മാത്രം മതി. മാസം അമ്മയ്ക്ക് മരുന്നു വാങ്ങാനുള്ള കാശോക്കെ അവിടുത്തെ aunty അയച്ചു കൊടുക്കുമെന്നു. പാവം അമ്മ, മരുന്നു കഴിപ്പിച്ചാല്‍ അമ്മയുടെ ചുമക്കൊരു അറുതി ഉണ്ടാവുമായിരിക്കും.

ഗിരീശിനോഡൊന്നു പറയാമായിരുന്നു. അവന്‍ നാളെ രണ്ട്‌ നാരങ്ങ മിഠായി വാങ്ങി കൊണ്ട്‌ വരാം എന്നു പറഞ്ഞിരുന്നു. പാവം, നാളെ എന്നെ കാണാതെ അവന്‍ ശരിക്കും വിഷമിക്കും. ഇനിയും അവന്‍ കൂട്ടുകാരോടൊക്കെ തല്ലു കൂടും, അപ്പോ ആരാ അവനോട് കൂട്ടുകൂടാന്‍ കാണുക? കഷ്ടായി.. അവളുടെ കണ്ണുകള്‍ നനഞ്ഞു തുടങ്ങിയിരുന്നു. പക്ഷേ രാധ യ്ക്കു ഗിരീശിനോടു ഞാന്‍ സംസാരിക്കുന്നത് ഇഷ്ടമല്ല. എനിക്കെന്താ? അല്ലേലും അവള്‍ക്ക് വലിയ പോസാ...

അമ്മായെങ്ങനാ ഒറ്റക്ക് താമസിക്കുക? വയ്യാണ്ടാവുമ്പോള്‍ വെള്ളം ചൂടാക്കി കൊടുക്കാനും ഞാനില്ല. അവളുടെ മനസില്‍ അമ്മയെ കുറിച്ചുള്ള ചിന്തകളായിരുന്നു അധികവും. ആ മനസില്‍ ആയിരം പെരുമ്പറ കൊട്ടുന്ന പോലെ തോന്നി.. നാളെ പോകുകയാണ്.. ദൂരെ.. എല്ലാരേയും വിട്ടു.. അമ്മ, ഗിരീഷ്, കൂട്ടുകാര്‍.. എല്ലാരില്‍ നിന്നും അകന്ന്.. അങ്ങു ദൂരെ..

English:

A kunju kaikal pustakathalil muruke pidichu. Entho nashtapedan pokunna vedha na a mukhathu nizhalikkunnundayirunnu. Ammakku ini enne nokkaanaavilla. Aval orthu. Kuttikalathu ammayodum achhanodum oppam uthsavathinu poyathu aval ippozhum orkkunnu. Nilathurachu vidumpol cheeri payunna karum, baloonum, ho ethra ethra kalippattangala achan vangi thannathu. Avalude kannukal niranjozhuki.

Gopu maaman ammayodu parayunnathu aval kettirunnu. Etho oru valiya veetilaathre ini nilkkentathu. Avide oru kunju vaavaye kaLippichaal mathram mathi. Masam ammaykku marunnu vanganulla kashokke aviduthe aunty ayachu kodukkumennu. Pavam amma, marunnu kazhippichal ammayude chumakkoru aruthi undavumayirikkum.

Girishino Donnu parayamayirunnu. Avan nale randu naaranga miTHaayi vangi kondu varam ennu paranjirunnu. Pavam, nale enne kanathe avan sharikkum vishamikkum. Iniyum avan koottukarodokke thallu koodum, appo ara avanodu koottukoodan kanuka? Kashtayi.. avalude kannukal nananju thudangiyirunnu.Pakshe Radha ykku gireeshinodu nyan samsarikkunnathu ishtamalla. Enikkentha? Allelum avalkku valiya posa...

Ammayengana ottakku tamasikkuka? vayyaandavumpol vellam chooTaakki kodukkanum nyanilla. Avalude manasil ammaye kurichulla chinthakaLayirunnu adhikavum. A manasil ayiram perumpaRa kottunna pole thonni.. Nale pokukayanu.. doore.. ellareyum vittu.. amma, gireesh, koottukar.. ellaril ninnum akannu.. angu doore..

2 comments:

Preetha Nair said...

this one really had a soul in the ink.......
I loved this post... and I dont intend to be a weakling infront of people...still let me tell u that ..I had my eyes a lil too full... a tear did fill.. but dint think much.....



Keep writing more

Dhanesh Nair said...

Thats one among the most wonderful comment i got ...

Thank you again ..