|
യദുനന്ദന കൃഷ്ണ മുരളീധരാ,
യദുനന്ദന കൃഷ്ണ മുരളീധരാ,
തവ ത്രിപാദത്തില്‍ അടിയന് വെറുമൊരു,
തുളസീദളമായ് മാറുന്നു,
ഒരു കൃഷ്ണ തുളസിയായ് മാറുന്നു,
ഇളകി മറിയുന്നേന് മനസിന്റെ തന്ത്രികള്‍,
ഇഴ പൊട്ടാതെ നീ കാത്തീടണേ,
മനസിന്റെ മണിച്ചെപ്പില്‍ ഒരു പുണ്യ തീര്‍ത്ഥം പോല്‍,
അവിടുത്തെ മുരളി ഗാനം മാറണേ.
അവിടുത്തെ മുരളി ഗാനം മാറണേ.
അവിടുന്നേന്‍ ഹൃദയത്തില്‍ ഒരു നുള്ള് കര്‍പ്പൂരം,
അണയാതെ എന്തേ കൊളുത്തി വച്ചു,
അതിന്റെ നീറ്റലില്‍ പുളയുമ്പൊഴും,
മറക്കില്ല കണ്ണാ ഞാന്‍ വെറുക്കുകില്ല.
മറക്കില്ല കണ്ണാ ഞാന്‍ വെറുക്കുകില്ല.
അറിയില്ല നിന് മുന്നില്‍ കരയുകയല്ലാതെ,
ഹൃദയത്തിന് വേദന എങ്ങനെ ഞാന്‍ ചൊല്ലും,
മുരളികയില്‍ എന്‍ വിരലുകള്‍ ചേര്‍ത്തു നിന്,
തിരുനാമം അല്ലാതെ എന്തു ഞാന്‍ വായിക്കും.
തിരുനാമം അല്ലാതെ എന്തു ഞാന്‍ വായിക്കും.
English:
yadhu nandana Krishna murali dhara,
yadhu nandana Krishna murali dhara,
tava thripaadathil adiyan verumoru
tulasi dhaLamaay marunnu
Oru Krishna thulasiyay marunnu
ILaki mariyunnen manasinte thanthrikal
Izha pottaathe nee kaatheeTane
manasinte manicheppil oru punya theerttham pOl
aviduthe murali ganam marane
aviduthe murali ganam marane.
Avidunnen hridayathil oru nuLLu kaRpooram
aNayaate enthe koluthi vachu
athinte nee tta lil puLayumpozhum
marakkilla kanna nyan verukkukilla.
marakkilla kanna nyan verukkukilla.
ariyilla nin munnil karayukayallathe
hridayathin vEdhana engane nyan chollum
muraLikayil en viralukal cherthunin
Thirunaamam allathe enthu nyan vayikkum.
Thirunaamam allathe enthu nyan vayikkum
This Peom is dedicated to one among the few friends I have who is a great devotee of Lord Krishna
3 comments:
Its a Masterpiece..........
i dont think any word would do justice to let you know how brillaint this piece of work is.
A mixture of emotions;devotion and sorrow,such powerful words that touch the deepest feelings......
Simply awesome
ധനേഷേ... നന്നായിട്ടുണ്ട് ട്ടോ... നല്ല വരികള്‍...
:)
അവസാനം ആവര്‍ത്തിക്കുന്ന വരികള്‍ ഒഴിവാക്കാമെന്നു തോന്നുന്നു...
ഓ:ടോ: അക്ഷരത്തെറ്റുകളുണ്ട്...
യധു നന്ദന = യദുനന്ദന
മുരളിധരാ = മുരളീധരാ
തുളസീധളമായ് = തുളസീദളമായ്
കറ്പൂരം = കര്‍പ്പൂരം
വേധന = വേദന...
ശ്രദ്ധിക്കുക ... ആരും പെര്‍ഫെക്ട് അല്ല എങ്കിലും...
സഹയാത്രികന്,
ഞാന്‍ എഴുതുന്ന കവിതകള്‍ ട്യൂന്‍ ചെയ്യാറുണ്ട്. അതാണു ആ വരികള്‍ ആവര്‍ത്തിച്ചത്. അക്ഷര തെറ്റുകള്‍ :( . വീണ്ടും ക്ഷമ ചോദിക്കുന്നു. സമയത്തിന്റെ പ്രശ്നം.. :(
Website: http://quillpad.com/malayalam/
വളരെ നന്നിയൂണ്ട്
Post a Comment